തിരുവനന്തപുരം: കേരളത്തിലെ ഡാമുകള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ചെറുതും വലുതുമായ 14 ഡാമുകള്‍ക്കാണ് സുരക്ഷാ ഭീഷണി. ഈ സാഹചര്യത്തില്‍, അണക്കെട്ടുകളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനെ ഏല്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന്, ഇടുക്കി റിസര്‍വോയറിനും അനുബന്ധ ഡാമുകള്‍ക്കും അടിയന്തരമായി സുരക്ഷ കൂട്ടാന്‍ ആലോചനയുണ്ട്. ഡാമുകളുടെ സുരക്ഷാ വിഷയത്തില്‍, സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകും. വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടിന് സമീപം മാവോയിസ്റ്റ് സംഘത്തെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അതുകൊണ്ട് തന്നെ, വൈകാതെ 14 ഡാമുകളിലേക്കും ഡിപ്ലോയ്‌മെന്റുണ്ടാകും. സായുധ പൊലീസ് സംഘത്തെയാകും ഇവിടെയെല്ലാം നിയോഗിക്കുകയെന്നാണ് വിവരം. കേരളത്തിനും തമിഴ്നാടിനും താല്‍പ്പര്യമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഒരു ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള 124 അംഗ പൊലീസ് സംഘമാണ് സംരക്ഷണം നല്‍കുന്നത്.