തൃക്കാക്കരയിൽ സ്ഥാനാർത്ഥികൾ രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്നു

0
76

കൊച്ചി: തൃക്കാക്കരയിൽ (Thrikkakara) സ്ഥാനാർത്ഥികൾ രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്നു. ഇടത് സ്ഥാനാർഥി ഡോ.ജോ ജോസഫിന്‍റെ വാഹന പ്രചാരണം ഇന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദഘാടനം ചെയ്യും. ചിന്തൻ ശിബിരം കഴിഞ്ഞ് നേതാക്കൾ മടങ്ങി എത്തുന്നതോടെ കോൺഗ്രസ് ക്യാമ്പും കൂടുതൽ സജീവമാകും. സംസ്ഥാന നേതാക്കൾ എല്ലാം ഇനി തൃക്കാക്കരയിൽ കേന്ദ്രീകരിക്കും. ഉമ തോമസിന്‍റെ ഇന്നത്തെ പ്രചാരണം കെ സുധാകരനാണ് ഉദഘാടനം ചെയ്യുന്നത്. എൻഡിഎ യുടെ തെരെഞ്ഞെടുപ്പ് ഓഫീസ് ഇന്ന് പ്രവർത്തനം തുടങ്ങും. പി കെ കൃഷ്ണദാസ് ആണ് ഉദ്ഘാടനം ചെയ്യും. ആം ആദ്മി പാർട്ടി ട്വന്‍റി 20 സഖ്യത്തിന്‍റെ രാഷ്ട്രീയ നിലപാടും ഉടൻ പ്രഖ്യാപിക്കാനാണ് സാധ്യത. ട്വന്‍റി ട്വന്‍റി ചെയർമാൻ സാബു തോമസ് ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്.