അധ്യാപകനായ കെ.വി.ശശികുമാറിനെതിരെ ഒരു പോക്സോ കേസ് ഉള്‍പ്പെടെ നാലു കേസുകള്‍

0
103

മലപ്പുറം:അധ്യാപകനായ കെ.വി.ശശികുമാറിനെതിരെ ഒരു പോക്സോ കേസ് ഉള്‍പ്പെടെ നാലു കേസുകള്‍.കെ.വി.ശശികുമാറിനെതിരെ ഇന്നലെ ലഭിച്ച പരാതിയിലാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്.അതേസമയം, മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളില്‍ അധ്യാപകനായിരുന്ന കെ.വി.ശശികുമാറിനെതിരെയും സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് എസ്‌എഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റി പറഞ്ഞു.

സാംസ്‌കാരിക കേരളത്തിന്റെ അന്തസ്സ് ഇല്ലാതാക്കുന്ന തരത്തിലുള്ള സംഭവമാണ് നടന്നത്. മുപ്പത് വര്‍ഷത്തോളമായി കുട്ടികളെ ലൈംഗിക പീഢനത്തിന് ഇരയാക്കുകയും, സ്‌കൂള്‍ അധികൃതരോട് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായില്ല എന്നതുമാണ് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍. ഇതിനകം തന്നെ അന്‍പതോളം പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പരാതിയുമായെത്തിയത്. ഈ വിഷയത്തെ എസ്‌എഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റി ശക്തമായി അപലപിക്കുന്നതായും നേതൃത്വം അറിയിച്ചു.

അധ്യാപകന്റെ കൂട്ട് നിന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും അധ്യാപകനെതിരെയും പൊലീസും വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തി വരികയാണ്. അധ്യാപകന്റെയും സ്‌കൂളിന്റെയും വിദ്യാര്‍ത്ഥി വിരുദ്ധ, മനുഷ്യത്വ വിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായി നടപടിയെടുക്കണമെന്ന് എസ്‌എഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.