പാലാരിവട്ടം മതവിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

0
126

പാലാരിവട്ടം മതവിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിൻ്റെ ( P C George ) മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും . കഴിഞ്ഞ ദിവസം വിശദമായ വാദം കേട്ട കോടതി അറസ്റ്റ് തടയണമെന്ന പി. സി ജോർജിൻ്റെ  ആവശ്യം തള്ളിയിരുന്നു. ഇന്ന്
കേസ്ഡയറി ഹാജരാക്കാൻ കോടതി പ്രോസിക്യൂഷനോട് നിർദേശിച്ചിരിക്കുകയാണ്. കേസ്ഡയറി പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടികൾ. കൊച്ചി വെണ്ണല ക്ഷേത്രത്തില്‍ നടത്തിയ മതവിദ്വേഷ പ്രസംഗത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്തതിന് പിന്നാലെയാണ് പി സി ജോര്‍ജ്ജ് എറണാകുളം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
മത സ്പർദ്ധ വളർത്തുന്ന ഒന്നും തന്‍റെ പ്രസംഗത്തിലില്ലെന്നാണ് എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയത്.അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും മുന്‍കൂര്‍ അപേക്ഷയിൽ പി സി ജോർജ് വാദിച്ചിരുന്നു. 153 എ,295 എന്നീ വകുപ്പുകൾ പ്രകാരമാണ് പാലാരിവട്ടം പോലീസ് പിസി ജോർജിനെതിരെ കേസെടുത്തത്.