ഫോട്ടോ എടുക്കുന്നതിനിടെ കടലിൽ വീണ് ദാരുണാന്ത്യം; ആഴിമലയിൽ യുവാവ് കടലിൽ വീണ് മരിച്ചു

0
63

തിരുവനന്തപുരം: ആഴിമലയിൽ യുവാവ് കടലിൽ വീണ് മരിച്ചു. പുനലൂർ അരുംപുന്ന സ്വദേശി ജ്യോതിസ് (24) ആണ് മരിച്ചത്.

അയൽവാസികളായ വിനോദസഞ്ചാര സംഘത്തിനൊപ്പം ഇന്ന് ഉച്ചതിരിഞ്ഞാണ് ആഴിമലയിൽ എത്തിയത്. പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി കടലിലേക്ക് വീഴുകയായിരുന്നു.

കോസ്റ്റൽ പൊലീസെത്തി കരയ്ക്കെത്തിച്ച മൃതദേഹം, മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഫോട്ടോഗ്രാഫറാണ് ജ്യോതിസ്.