ആകാശത്ത് പാറി പറന്ന് പാർവതി തിരുവോത്ത്; തകർപ്പൻ വീഡിയോ പങ്കുവച്ച് താരം

0
83

അഭിനയ മികവ് കൊണ്ടും നിലപാട് കൊണ്ടും ഏറെ ശ്രദ്ധേയയാണ് നടി പാർവതി തിരുവോത്ത്. നിലപാട് ഉറക്കെ പറയാൻ മടി കാട്ടാത്ത താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കുന്ന കാര്യത്തിലും മുന്നിലാണ്. തന്‍റെ വിശേഷങ്ങളൊക്കെയും പാർവതി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ദുബായിയിലെ ആകാശത്ത് പാറി പറക്കുന്ന വീഡിയോയുമാണ് താരം ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുന്നത്. സ്കൈ ഡൈവ് ദുബായ് ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ആകാശത്ത് പറക്കുന്നതിന്‍റെ ആവേശവും ആഘോഷവുമെല്ലാം ദൃശ്യങ്ങളിൽ കാണാം. താരത്തിന്‍റെ വീഡിയോക്ക് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

അതേസമയം മലയാള സിനിമാ മേഖലയിൽ തുല്യതക്കായുള്ള പോരാട്ടം തുടരുമെന്ന് പാർവതി തിരുവോത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അന്തസ്സില്ലാതെ ഇനി ജീവിതം തുടരാൻ ഇല്ലെന്നും തുല്യനീതിയെ കുറിച്ചുള്ള ചോദ്യങ്ങൾ ഡബ്യൂസിസി മാത്രം നേരിടുന്നുവെന്നും പാർവതി പറഞ്ഞു. പുഴു സിനിമയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു പാർ‌വതിയുടെ പ്രതികരണം. എല്ലാവരും നിശബ്ദത വെടിയേണ്ട സമയമായെന്നും പാർവതി പറഞ്ഞു. കസബ സിനിമയുമായി ബന്ധപ്പെട്ട് തന്നെ വിമർശിച്ചവർക്കുള്ള മറുപടിയാകും പുഴു എന്നും പാർവതി വ്യക്തമാക്കിയിരുന്നു.

https://www.instagram.com/reel/Cdk5MI_BdkC/?utm_source=ig_embed&ig_rid=e4a77f5d-72fa-4fd9-aa11-454e42111cae