ചത്തീസ്ഗഢ്: കോണ്‍ഗ്രസിന്റെ പുനരുദ്ധാരണം ലക്ഷ്യമിട്ട് രാജസ്ഥാനില്‍ ചിന്തന്‍ ശിബരം നടന്ന് കൊണ്ടിരിക്കെ പാര്‍ട്ടിയില്‍ നിന്ന് വീണ്ടും കൊഴിഞ്ഞ് പോക്ക്. മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍ കോണ്‍ഗ്രസ് വിട്ടു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ഝാക്കര്‍ പാര്‍ട്ടി വിടുന്നതായി അറിയിച്ചത്.
കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലിരുന്നുകൊണ്ട് പഞ്ചാബിലെ പാര്‍ട്ടിയെ നശിപ്പിക്കുകയാണ്. ഈ അവസ്ഥയില്‍ മുന്നോട്ട് പോവാനാവില്ലെന്നും സുനില്‍ ഝാക്കര്‍ പറഞ്ഞു.
താന്‍ ഇതുവരെ കൈകാര്യം ചെയ്തിരുന്ന എല്ലാ പാര്‍ട്ടി അക്കൗണ്ടുകളും സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്താണ് ഝാക്കര്‍ പാര്‍ട്ടി വിടുകയാണെന്ന പ്രഖ്യാപനം നടത്താനായി ഫെയ്‌സ്ബുക്ക് ലൈവിനെത്തിയത്.
കഴിഞ്ഞ കുറച്ച് കാലമായി പാര്‍ട്ടിയുമായി അകന്ന് നില്‍ക്കുകയായിരുന്ന സുനില്‍ ഝാക്കര്‍ക്കെതിരേ നടപടി വരാനിരിക്കെയാണ് രാജി. അച്ചടക്ക സമിതിയുടെ നിര്‍ദേശ പ്രകാരം സുനില്‍ ഝാക്കറിനെ പാര്‍ട്ടി നേതൃത്വം അടുത്ത രണ്ട് വര്‍ഷത്തേക്ക് എല്ലാ ചുമതലകളില്‍ നിന്നും നീക്കിയിരുന്നു. ഗുഡ് ബൈ ഗുഡ് ലക്ക് കോണ്‍ഗ്രസ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു സുനില്‍ ഝാക്കറിന്റെ കോണ്‍ഗ്രസില്‍ നിന്നുള്ള പടിയിറക്ക പ്രഖ്യാപനം.