ബിജെപി സംസ്ഥാന അധ്യക്ഷന്‍ മണിക് സാഹ പുതിയ ത്രിപുര മുഖ്യമന്ത്രി

0
74

അഗര്‍ത്തല: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മണിക് സാഹ പുതിയ ത്രിപുര മുഖ്യമന്ത്രി. ബിപ്ലവ് കുമാര്‍ ദേബ് രാജിവച്ചതിനെ തുടര്‍ന്നാണ് മണിക് സാഹ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന സാഹ, 2016-ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. നേരത്തെ ഈ വര്‍ഷം ആദ്യം ത്രിപുരയില്‍ നിന്നുള്ള രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെയാണ് ത്രിപുരയിലെ ആദ്യ ബി.ജെ.പി. മുഖ്യമന്ത്രിയായ ബിപ്ലവ് ദേവ് രാജി വെച്ചത്. ബിപ്ലവിനെതിരേ പാര്‍ട്ടിയില്‍ കുറെക്കാലമായി കലാപം നടക്കുന്ന പശ്ചാത്തലത്തില്‍ ബി.ജെ.പി. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് ബിപ്ലവ് രാജിവെച്ചത്.