തൊടുപുഴയിൽ കൊല്ലപ്പെട്ട ഏഴു വയസുകാരന്റെ പിതാവിന്റേതും കൊലപാതകമെന്ന് പൊലീസ്

0
65

തൊടുപുഴയിൽ കൊല്ലപ്പെട്ട ഏഴു വയസുകാരന്റെ പിതാവിന്റേതും കൊലപാതകമെന്ന് പൊലീസ്. ക്രൈംബ്രാഞ്ച് കുട്ടിയുടെ പിതാവ് ബിജുവിനെ കഴുത്തുഞ്ഞെരിച്ച് കൊന്നതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു പോസ്റ്റ്മാർട്ടം റിപ്പോർട്ട്. പിന്നീട് ബിജുവിൻ്റെ കുടുംബത്തിൻ്റെ അഭ്യർത്ഥന പ്രകാരം റീപോസ്റ്റ്മാർട്ടം നടത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. ഇതോടെ കുട്ടികളു അമ്മയെ നുണപരിശോധന നടത്താൻ ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. ഇളയ മകനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ അമ്മയുടെ കാമുകൻ അരുൺ ആനന്ദിനെ കോടതി 21 വർഷം തടവിനു ശിക്ഷിച്ചിരുന്നു.

2018 മെയ് 23നാണ് കേസിന് ആസ്പദമായ സംഭവുണ്ടായത്. ഭാര്യവീട്ടിൽ ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ബിജുവിൻ്റെ ഭാര്യ ആൺസുഹൃത്തിനൊപ്പം താമസിക്കാൻ ആരംഭിച്ചു. ഇതിനു പിന്നാലെ ആൺസുഹൃത്ത് ബിജുവിൻ്റെ മക്കളെ ഉപദ്രവിക്കുകയും ഈ ഉപദ്രവത്തിൽ മൂത്ത മകൻ കൊല്ലപ്പെടുകയും ചെയ്തു. 2019ലായിരുന്നു ഈ സംഭവം. ഇതോടെ ബിജുവിൻ്റെ കുടുംബം പൊലീസിൽ പരാതിപ്പെട്ടു. ഇതേ തുടർന്നാണ് ബിജുവിൻ്റെ മൃതദേഹം വീണ്ടും പോസ്റ്റ്മാർട്ടം നടത്തിയത്.

തൊടുപുഴ പോക്സോ കോടതിയാണ് അരുണിനെതിരായ ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് 21 വർഷം തടവ് ശിക്ഷ. പ്രതിക്ക് മൂന്നു ലക്ഷത്തി എൺപത്തി ഒരായിരം രൂപ പിഴയും വിധിച്ചു. മുട്ടം കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. 21 വർഷത്തിൽ 19 വർഷം കഠിന തടവാണ്.

2019ലാണ് കേസിന് ആസ്പദമായ സംഭവം. മൂന്നര വയസുകാരനെ അമ്മയുടെ സുഹൃത്ത് അരുൺ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ ഏഴ് വയസുകാരനായ സഹോദരനെ 2019ൽ ഇയാൾ തലയ്ക്കടിച്ച് കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ലൈംഗികാതിക്രമത്തിൻ്റെ കാര്യം പുറത്തായത്.