Sunday
11 January 2026
28.8 C
Kerala
HomePravasiമോഡൽ ഷഹാനയുടേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

മോഡൽ ഷഹാനയുടേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

മോഡൽ ഷഹാനയുടേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്‌മോർട്ടം പ്രാഥമിക നിഗമനം. രാസപരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു. ശേഷം ഷഹാനയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക വീട്ടിലാണ് ഷഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് സജാദിനെ പൊലീസ് ചോദ്യം ചെയ്തു. ഷഹാന ജനൽ കമ്പിയിൽ തൂങ്ങി മരിച്ചെന്ന് സജാദ് മൊഴി നൽകിയിട്ടുണ്ട് . മരിച്ച സ്ഥലത്ത് സിഗററ്റ് കുറ്റികൾ ധാരാളമായി കണ്ടിരുന്നു.

അതേസമയം, മകളെ സജാദ് കൊന്നതാണെന്ന് ഷഹാനയുടെ ഉമ്മ ഉമൈബ ആരോപിച്ചു. പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച വരുമാനത്തിനായി നിരന്തരം പീഡിപ്പിച്ചു. ഇക്കാര്യം ഷഹാന പലതവണ തന്നോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് താമസിയാതെ നൽകിയ സ്വർണ്ണം മുഴുവൻ ഭർത്താവ് സജാദ് വിറ്റു. നൽകിയ പണവും ദൂർത്തടിച്ചുവെന്നും ഇവർ പറയുന്നു.

സജാദും ഷഹാനയും തമ്മിൽ ഇടയ്ക്ക് വഴക്കിട്ടിരുന്നതായി അയൽവാസികൾ പറയുന്നുണ്ട്. ഇക്കാര്യങ്ങൾ പരിശോധിച്ച് പൊലീസ് മൊഴിയൊടുക്കുന്നുണ്ട്. ഒന്നര വർഷം മുൻപാണ് സജാദും ഷഹാനയും തമ്മിൽ വിവാഹം നടന്നത്. ഇരുവരും ചേവായൂരിൽ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments