തൃക്കാക്കരയിലെ എല്‍ഡിഎഫ് പ്രചാരണം നേരിട്ട് നയിക്കാൻ പിണറായി

0
110

കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ ഇടത് തെരഞ്ഞെടുപ്പ് ഏകോപനം മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) നേരിട്ട് നടത്തും. മുഖ്യമന്ത്രി തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്യും എന്നാണ് വിവരം. ഭരണപരമായ അത്യാവശ്യങ്ങൾക്ക് മാത്രമായിരിക്കും തിരുവനന്തപുരത്തേക്ക് പോവുക.
ഇന്നലെ ആവേശകരമായിരുന്നു മുഖ്യമന്ത്രിയുടെ ഇടത് ക്യാമ്പിലേക്കുള്ള വരവ്. ഈ ആവേശം തെരഞ്ഞെടുപ്പ് കഴിയും വരെ കൊണ്ട് പോകാനാണ് ഇടത് മുന്നണിയുടെ നീക്കം. ഇന്നലെ വൈകീട്ട് എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയിരുന്നു. ക്യാമ്പിനറ്റ് യോഗത്തില്‍ പങ്കെടുത്ത ശേഷം ഇന്ന് വൈകിട്ട് വീണ്ടും അദ്ദേഹം മണ്ഡലത്തിൽ തിരിച്ചെത്തും. നാളെ നടക്കുന്ന തൃക്കാക്കര ഈസ്റ്റ് തെരെഞ്ഞെടുപ്പ് ലോക്കൽ കമ്മിറ്റിയിൽ മുഖ്യമന്ത്രി പങ്കെടുക്കും.
ഒരു മണിക്കൂര്‍ ഒരു ലോക്കല്‍ കമ്മിറ്റി വീതം, മുഴുവൻ ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റികളിലും മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും. 60 എം എൽ എമാർക്കും മണ്ഡലത്തിൽ ചുമതല നല്‍കിയിട്ടുണ്ട്. 10 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ലോക്കലുകൾ ഏകോപിപ്പിക്കും.