ഇന്ത്യൻ വ്യോമസേന അംഗം ചാരവൃത്തിക്ക് അറസ്റ്റിൽ

0
92

ഇന്ത്യൻ വ്യോമസേന അംഗം ചാരവൃത്തിക്ക് അറസ്റ്റിൽ(arrest). ദേവേന്ദ്ര ശർമ എന്ന വ്യോമസേന ജവാനെയാണ് ദില്ലി പൊലീസിന്റെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആദ്യം ഹണി ട്രാപ്പിൽ കുടുക്കിയ ശേഷം ഇയാളിൽ നിന്ന് വ്യോമസേനയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കാൻ പാക് ചാര സംഘടനയായ ഐ എസ് ഐ ശ്രമിച്ചു എന്ന് ദില്ലി പൊലീസ് വ്യക്തമാക്കി.
സംശയാസ്പദമായ തരത്തില്‍ ബാങ്ക് രേഖകളും ശര്‍മ്മയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ശര്‍മ്മയുടെ ഭാര്യയുടെ അക്കൗണ്ടിലും സംശയം ജനിപ്പിക്കുന്നതരത്തിലുള്ള ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.
സംഭവത്തിന് പിന്നില്‍ പാകിസ്താന്‍ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന് ബന്ധമുണ്ടോ എന്നും സംശയിക്കുന്നതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മെയ് ആറിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശര്‍മ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്.