കൊറോണ വന്നു ; ഉടൻ മൂന്ന് മിസൈലുകൾ വിക്ഷേപിച്ച് ഉത്തര കൊറിയ

0
47

പോംഗ്യാംഗ്; രാജ്യത്ത് കൊറോണ പൊട്ടിപ്പുറപ്പെട്ടതിനിടെ മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് വടക്കൻ കൊറിയ.മൂന്ന് ഹ്രസ്വദൂര മിസൈലുകൾ ആണ് വടക്കൻ കൊറിയ വിക്ഷേപിച്ചത്.മിസൈലുകൾ ദക്ഷിണകൊറിയൻ സമുദ്രത്തിലാണ് വന്നു വീണത്. എതിരാളികൾക്ക് മേൽ തങ്ങളുടെ ശക്തി കാണിക്കാനാണ് മിസൈൽ പരീക്ഷണം നടത്തിയതെന്ന് ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഭരണകൂടം അവകാശപ്പെടുന്നു.

അതേസമയം കൊറോണ പൊട്ടിപ്പുറപ്പെട്ടത് മറച്ച് വെക്കാനുള്ള കിംഗ് ജോംഗ് ഉന്നിന്റെ നീക്കമാണിതെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്തരകൊറിയയുടെ മിസൈൽ വിക്ഷേപണത്തെ കൃത്യമായി വിശകലനം ചെയ്യാനും പ്രദേശത്ത് സുരക്ഷ ഭീഷണി നിലനിൽക്കുന്നുണ്ടോ എന്നും അന്വേഷിക്കാൻ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ തങ്ങളുടെ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

ദക്ഷിണ കൊറിയയുമായും അമേരിക്കയുമായും കടുത്ത സംഘർഷത്തിൽ മുന്നോട്ടു പോകുന്ന ഉത്തര കൊറിയ നിരന്തരം മിസൈൽ വിക്ഷേപണങ്ങൾ നടത്തുന്നുണ്ട്. അന്തർവാഹിനിയിൽ നിന്ന് മിസൈൽ പരീക്ഷണം നടത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. പരീക്ഷണം എത്രത്തോളം വിജയകരമാണെന്നതിന്റെ വിവരങ്ങൾ സാധാരണയായി പുറത്തുവരാറില്ല.