തെരഞ്ഞെടുപ്പ് കമ്മീഷണറായ രാജീവ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു

0
76

തെരഞ്ഞെടുപ്പ് കമ്മീഷണറായ രാജീവ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു.നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
മെയ് 15ന് രാജീവ് കുമാർ ചുമതലയേൽക്കും.മുൻ ധനകാര്യ സെക്രട്ടറിയും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനുമായ രാജീവ് കുമാർ 2020 ഓഗസ്റ്റ് 31ലാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി ചുമതലയേറ്റത്.1984 ബാച്ചിലെ ജാർഖണ്ഡ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജീവ് കുമാർ.