Saturday
10 January 2026
31.8 C
Kerala
HomeKeralaമൂന്നര വയസുകാരനോട് ലൈംഗികാതിക്രമം; അമ്മയുടെ സുഹൃത്തിന് 21 വർഷം തടവ് ശിക്ഷ

മൂന്നര വയസുകാരനോട് ലൈംഗികാതിക്രമം; അമ്മയുടെ സുഹൃത്തിന് 21 വർഷം തടവ് ശിക്ഷ

ഇടുക്കി: തൊടുപുഴയിൽ മൂന്നര വയസ്സുകാരനെ ലൈഗികോപദ്രവം ചെയ്ത കേസിൽ അമ്മയുടെ സുഹൃത്തിന് 21 വർഷം തടവ് ശിക്ഷ. തൊടുപുഴ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് 21 വർഷം തടവ് ശിക്ഷ.

പ്രതിക്ക് മൂന്നു ലക്ഷത്തി എൺപത്തി ഒരായിരം രൂപ പിഴയും വിധിച്ചു. മുട്ടം കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. 21 വർഷത്തിൽ 19 വർഷം കഠിന തടവാണ്. 2019ലാണ് കേസിന് ആസ്പദമായ സംഭവം. മൂന്നര വയസുകാരനെ അമ്മയുടെ സുഹൃത്ത് അരുൺ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

കുട്ടിയുടെ ഏഴ് വയസുകാരനായ സഹോദരനെ 2019ൽ ഇയാൾ തലയ്ക്കടിച്ച് കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ലൈംഗികാതിക്രമത്തിൻ്റെ കാര്യം പുറത്തായത്. പോക്സോ കേസിലാണ് ഇപ്പോൾ ശിക്ഷാ വിധി വന്നിരിക്കുന്നത്. കൊലപാതകത്തിനുള്ള ശിക്ഷ വരാനുണ്ട്.

RELATED ARTICLES

Most Popular

Recent Comments