ചൈനയില്‍ വിമാനത്തിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

0
73

ചൈനയില്‍ ടേക്ക് ഓഫ് സമയത്ത് വിമാനത്തിന് തീപിടിച്ചു. നിസാര പരുക്കുകളോടെ 36 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിബറ്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിനാണ് തീപിടിച്ചത്.

ടേക്ക് ഓഫിന്റെ സമയത്ത് റണ്‍വേയില്‍ നിന്ന് തെന്നിമാറിയതോടെയാണ് വിമാനത്തിന് തീപിടിച്ചത്. 113 യാത്രക്കാരും 9 ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ചൈനയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ചോങ് കിംഗില്‍ നിന്ന് ടിബറ്റിലെ നൈന്‍ചിയിലേക്ക് പോകുകയായിരുന്നു വിമാനം. തീപിടിച്ചതോടെ യാത്രക്കാരെ പെട്ടന്ന് മാറ്റിയതോടെ വന്‍ ദുരന്തം ഒഴിവായി.