അപർണ ബാലമുരളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഇനി ഉത്തരം’ എന്ന ചിത്രത്തിന് കുട്ടിക്കാനത്ത് തുടക്കം കുറിച്ചു

0
90

അപർണ ബാലമുരളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഇനി ഉത്തരം'(Ini Utharam) എന്ന ചിത്രത്തിന് കുട്ടിക്കാനത്ത് തുടക്കം കുറിച്ചു. ദീർഘനാളായി ജീത്തു ജോസഫിന്റെ ചീഫ്‌ അസോസിയേറ്റായിരുന്ന സുധീഷ് രാമചന്ദ്രൻ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. ഹരീഷ് ഉത്തമൻ, കലാഭവൻ ഷാജോണ്, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്ദു നാഥ്‌, സിദ്ധാർഥ് മേനോൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എവി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ, വരുൺ – അരുൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്  കുട്ടിക്കാനം ലക്ഷ്മി കോവിൽ എസ്റ്റേറ്റിലെ ബംഗ്ളാവിലാണ് പുരോഗമിക്കുന്നത്. രചന നിർവ്വഹിക്കുന്നത് രഞ്ജിത്, സനീഷ് (ഉണ്ണി) എന്നീ സഹോദരങ്ങളാണ്. ഛായാഗ്രഹണം രവിചന്ദ്രൻ.

എച്ച് ടു ഒ സ്പെൽ പ്രോജക്ട് ഡിസൈൻ ചെയ്യുന്ന ഈ ചിത്രത്തിൽ ജിതിൻ ഡി കെ എഡിറ്റിങ് നിർവ്വഹിക്കുന്നു. സംഗീതം കൈകാര്യം ചെയ്യുന്നത് ഹിഷാം അബ്ദുൾ വഹാബാണ്. ഗാനരചന – വിനായക് ശശികുമാർ. ജിതേഷ് പൊയ്യ മേക്കപ്പും, അരുൺ മോഹനൻ ആർട്ടും, ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. ദീപക് നാരായണാണ് ആണ് ചീഫ് അസോസിയേറ്റ്. റിന്നി ദിവാകർ, വിനോഷ് കൈമൾ എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോളർമാർ. സ്റ്റിൽസ് – ജെഫിൻ ബിജോയ്, ഡിസൈൻ – ജോസ് ഡൊമനിക്. പി ആർ ഒ – എ. എസ്.ദിനേശ്, ഡിജിറ്റൽ മാർക്കറ്റിങ് – ആതിര ദിൽജിത്, വൈശാഖ്.