Saturday
10 January 2026
31.8 C
Kerala
HomeKeralaജോ ജോസഫ് സഭയുടെ പ്രതിനിധി തന്നെയാണ്,നിങ്ങൾ തെരഞ്ഞെടുത്തയക്കുന്ന നിയമസഭയുടെ പ്രതിനിധി; മുഖ്യമന്ത്രി

ജോ ജോസഫ് സഭയുടെ പ്രതിനിധി തന്നെയാണ്,നിങ്ങൾ തെരഞ്ഞെടുത്തയക്കുന്ന നിയമസഭയുടെ പ്രതിനിധി; മുഖ്യമന്ത്രി

തൃക്കാക്കരയുടെ മണ്ണിനെ വിജയാശംസകൾകൊണ്ട് ആവേശം കൊള്ളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജോ ജോസഫ് സഭയുടെ പ്രതിനിധി തന്നെയാണ്,നിങ്ങൾ തെരഞ്ഞെടുത്തയക്കുന്ന നിയമസഭയുടെ പ്രതിനിധിയാണെന്നും നാടിൻ്റെ വികസനം പൂർത്തിയാക്കാൻ ജോ ജോസഫിനെ ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃക്കാക്കരയിൽ എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് കണ്‍വൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആവേശോജ്വലമായ വൻ ജനാവലിയാണ് തൃക്കാക്കരയിൽ ഇന്ന് അണിനിരന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കാനിടയായ സാഹചര്യം എല്ലാവർക്കും അറിയാം. ഈ ഉപതെരഞ്ഞെടുപ്പിൽ കേരളം ആഗ്രഹിക്കുന്നതരത്തിൽ പ്രതികരിക്കാൻ ഈ മണ്ഡലം തയ്യാറെടുത്തിട്ടുണ്ട്. അതിന്റേതായ വേവലാതികൾ യുഡിഎഫ് കേന്ദ്രങ്ങളിൽ കാണാനും കഴിയുന്നുണ്ടെന്ന് പിണറായി പറഞ്ഞു.

ഒരു മണ്ഡലത്തിലെ പ്രതിനിധിയെ തെരഞ്ഞടുക്കാനുള്ളതാണെങ്കിലും ഇതിന് അതിന് അപ്പുറം മാനങ്ങളുണ്ട്. ദേശീയ തലത്തിലും ഏറെ ശ്രദ്ധിക്കുന്നതാണ് ഈ ഉപതെരഞ്ഞെടുപ്പ്.

RELATED ARTICLES

Most Popular

Recent Comments