Saturday
10 January 2026
21.8 C
Kerala
HomeKeralaനാടിന് ഗുണമുള്ള ഏതെങ്കിലുമൊരു പദ്ധതിയെ പ്രതിപക്ഷം അനുകൂലിച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നാടിന് ഗുണമുള്ള ഏതെങ്കിലുമൊരു പദ്ധതിയെ പ്രതിപക്ഷം അനുകൂലിച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നാടിന് ഗുണമുള്ള ഏതെങ്കിലുമൊരു പദ്ധതിയെ പ്രതിപക്ഷം അനുകൂലിച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). തൃക്കാക്കരയിലെ എൽ.ഡി.എഫ്(ldf) തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.വി തോമസിൻ്റെ നിലപാട് നാടിൻ്റെ വികസനത്തിനൊപ്പം നിൽക്കുന്നതിൻ്റെ ഭാഗമാണെന്നും നാടിൻ്റെ അഭിവൃദ്ധി ആഗ്രഹിക്കുന്നവർക്കേ അതിന് കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. മെട്രോ പൂർത്തിയാക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും എന്നാൽ ഒപ്പം നിൽക്കാൻ യു.ഡി.എഫ് പാർലമെൻ്റംഗങ്ങൾ തയാറല്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

ഉപതെരഞ്ഞെടുപ്പിൽ കേരളം ആഗ്രഹിച്ച പോലെ തൃക്കാക്കര മണ്ഡലം പ്രതികരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിൻ്റെ വേവലാതി യുഡിഎഫ് ക്യാംപിൽ പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി കോൺഗ്രസിൽ നിന്ന് ഉണ്ടാകുന്നു. രാജ്യത്തെ ജനനങ്ങളുടെ ആഗ്രഹത്തിന് ഒത്തു പ്രവർത്തിക്കാൻ ആ പാര്‍ട്ടിക്ക് ആകുന്നില്ല. കോൺഗ്രസ്സ് പാര്‍ട്ടി വർഗീയതയോട് സമരസപ്പെട്ടിരിക്കുന്നു.

കോൺഗ്രസ്സിന് മതനിരപേക്ഷത സംരക്ഷിക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം. രാജ്യത്ത് ന്യൂനപക്ഷം ആശങ്കയിലാണ്. കോൺഗ്രസിന് വർഗീയതയെ തടയാൻ ആകുന്നില്ല. ബിജെപി ഉയർത്തുന്ന സമ്പത്തിക ഭീഷണിക്കും, വർഗീയതയ്ക്കും ബദൽ ആകാൻ കോൺഗ്രസിന് കഴിയുന്നില്ല.

ഇതിനായി ഒരു ബദൽ ആണ് ഉയർത്തേണ്ടത്. സംസ്ഥാന പരിമിതിയിൽ നിന്ന് ബദൽ ആകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വേദിയിൽ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments