Wednesday
17 December 2025
30.8 C
Kerala
HomeKeralaഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് യുവാവിന്റെ ഒറ്റയാള്‍ പ്രതിഷേധം

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് യുവാവിന്റെ ഒറ്റയാള്‍ പ്രതിഷേധം

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് യുവാവിന്റെ ഒറ്റയാള്‍ പ്രതിഷേധം. 23-കാരനായ നിയാസാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ബൈക്ക് തള്ളി പ്രതിഷേധിക്കുന്നത്. ഏപ്രില്‍ 18-ന് കാസകോട് നീലേശ്വരത്തു നിന്ന് ആരംഭിച്ച പ്രതിഷേധയാത്രയുടെ 23-ാം ദിവസമാണ് എറണാകുളം ജില്ലയില്‍ പ്രവേശിച്ചത്. ഇതിനോടകം 312 കിലോമീറ്ററിലധികം ബൈക്ക് തള്ളി.
രാവിലെ ആറിന് ബൈക്ക് തള്ളാന്‍ തുടങ്ങിയാല്‍ വൈകീട്ടോടെ അവസാനിപ്പിക്കും. ഒരു ദിവസം 35 കിലോമീറ്ററോളം യാത്ര തുടരും. വൈകീട്ട് ആരെങ്കിലും താമസസൗകര്യം നല്‍കിയാല്‍ അവിടെ കഴിയും. അല്ലെങ്കില്‍, ൈകയിലുള്ള ടെന്റ് പാതയോരത്ത് കെട്ടി അന്തിയുറങ്ങും.
പതിനഞ്ച് ദിവസത്തിനുള്ളില്‍ തിരുവനന്തപുരത്ത് എത്തുമെന്നാണ് കരുതുന്നതെന്ന് നിയാസ് പറഞ്ഞു. സൗകര്യം ലഭിക്കുകയാണെങ്കില്‍ മുഖ്യമന്ത്രിയെ കാണണമെന്നാണ് ആഗ്രഹം. വിവിധയിടങ്ങളില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ഒട്ടേറെയാളുകള്‍ ഐക്യദാര്‍ഢ്യം അറിയിച്ചതായും നിയാസ് പറഞ്ഞു. ഇലക്ട്രോണിക്‌സില്‍ ഡിപ്ലോമയുള്ള നിയാസ്, കോട്ടയം സ്വദേശിയാണ്. കുറച്ചുകാലം എറണാകുളത്ത് സ്വകാര്യസ്ഥാപനത്തില്‍ ജോലിനോക്കിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments