ജനകീയ പ്രക്ഷോഭത്തിലേക്ക് സൈന്യത്തെ അയക്കില്ല; ശ്രീലങ്കയെ സാമ്പത്തിക പ്രതിസന്ധിയിൽ സഹായിക്കുമെന്ന് ഇന്ത്യ

0
111

ഭരണ അസ്ഥിരതയും സാമ്പത്തിക പ്രതിസന്ധിയും ഒരുപോലെ വലയ്ക്കുന്ന ശ്രീലങ്കയെ സഹായിക്കുമെന്ന് ഇന്ത്യ. എന്നാൽ ഭരണകൂടത്തിനെതിരെ ജനകീയ പ്രക്ഷോഭങ്ങൾ നടക്കുന്ന രാജ്യത്തേക്ക് ഇന്ത്യൻ സൈന്യത്തെ അയക്കില്ലെന്ന് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ അറിയിച്ചു.
അതേസമയം, സാമ്പത്തിക മേഖലയുടെ തിരിച്ചു വരവിനായി ഇന്ത്യ എല്ലാ സഹായവും ചെയ്യും. എന്നാൽ സൈന്യത്തെ അയക്കില്ല . ഇന്ത്യ തങ്ങളുടെ സൈന്യത്തെ അയക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഇതുപോലുള്ള പ്രചാരണങ്ങളും കാഴ്‌ച്ചപ്പാടുകളും ഇന്ത്യൻ സർക്കാരിന്റെ നിലപാടുമായി യോജിക്കുന്നതല്ലെന്നും ഹൈക്കമ്മീഷൻ സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെ അറിയിച്ചു