മുഷിയും തോറും വിലയും കൂടും; 48,000 രൂപയുടെ പുതിയ ഷൂ കളക്ഷൻ അവതരിപ്പിച്ച് ബെലൻസിയാഗ്; മൂക്കത്ത് വിരൽ വെച്ച് ഫാഷൻ ലോകം

0
64

വാഷിംഗ്ടൺ:ഫാഷൻ ലോകത്ത് ട്രെൻഡുകൾ നിമിഷനേരം കൊണ്ടാണ് മാറിമറിയാറുള്ളത്. പല ട്രെൻഡുകളും പ്രായഭേദമെന്യേ ആളുകൾ ഏറ്റെടുക്കാറുമുണ്ട്. ആഡംബര ഫാഷൻ ബ്രാൻഡായ ബെലൻസിയാഗയുടെ പുതിയ ഷൂ കളക്ഷൻ കണ്ട് ഞെട്ടിയിരിക്കുകയാണ് ഫാഷൻ ലോകം. ഇത്രയും ബോറായ വൃത്തിക്കെട്ട ഷൂസ് കണ്ടിട്ടില്ലെന്നാണ് പലരുടേയും അഭിപ്രായം.

ബെൻസിയാഗയ്‌ക്ക് ഇത്ര ഫാഷൻസ് സെൻസ് ഇല്ലാതെ പോയോ എന്നും പലരും ചോദിച്ചു. പുതിയ പോസ്റ്റിന് താഴെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. പാരീസ് സ്‌നിക്കേഴ്‌സ് എന്നാണ് പുതിയ കളക്ഷന്റെ പേര് വളരെയേറെ ഉപയോഗിച്ച് മുഷിഞ്ഞതും കീറിയതുമായ ഷൂസ് എന്ന ആശയത്തിലാണ് ഈ കളക്ഷൻ ഒരുക്കിയിട്ടുള്ളത്. 100 ജോഡി ഷൂസ് ആണ് വിൽപ്പനയ്‌ക്ക് എത്തുക.625 അമേരിക്കൻ ഡോളർ(ഇന്ത്യൻ രൂപയിൽ 48,000) ആണ് വില.

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് കളക്ഷന്റെ വിൽപ്പന.ബ്രാൻഡിന്റെ ക്യാമ്പയിൻ ആണ് കമ്പനി ഷൂ വിൽപ്പനയിലൂടെ ലക്ഷ്യം വെക്കുന്നതെന്നാണ് വിവരം. അതേസമയം ഇനി വൃത്തികെട്ടതും മുഷിഞ്ഞതുമായ ഷൂ ഉപയോഗിക്കുമ്പോൾ ഫാഷനാണെന്ന് പറഞ്ഞാൽ മതിയല്ലോ, സമ്പന്നർ ഉപയോഗിക്കുമ്പോൾ സ്വാഭാവികമായും വിലകൂടിയതാവും എന്നൊക്കെയാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.