ഹിന്ദി സിനിമ വിപണിയുടെ 44 % കയ്യടക്കി തെന്നിന്ത്യന്‍ സിനിമകള്‍

0
103

ഹിന്ദി സിനിമ വിപണിയുടെ 44 ശതമാനവും കയ്യടക്കി തെന്നിന്ത്യന്‍ ചിത്രങ്ങള്‍. പുഷ്പ, ആര്‍ആര്‍ആര്‍, കെജിഎഫ് ചാപ്റ്റര്‍ 2 എന്നീ ചിത്രങ്ങളുടെ വിജയമാണ് ഈ നേട്ടത്തിന് കാരണം. ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്ത ഈ ചിത്രങ്ങള്‍ക്ക് ഗംഭീര സ്വീകരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്.

കൊവിഡ് സിനിമ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. അതില്‍ നിന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പയ്ക്ക് ലഭിച്ച സ്വീകാര്യത. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 100 കോടിയിലേറെ വരുമാനം നേടി. രാജമൗലിയുടെ ആര്‍ആര്‍ആറിന്റെ ഹിന്ദി പതിപ്പ് 270 കോടിയിലേറെയും കെജിഎഫ് ചാപ്റ്റര്‍ 2 412 കോടിയിലേറെയും നേടി.

റിലീസ് ചെയ്ത ഒരു മാസം തികയുന്നതിന് മുന്‍പ് കെജിഎഫ് ചാപ്റ്റര്‍ 2 ന്റെ ആകെയുള്ള വരുമാനം 1107 കോടി കവിഞ്ഞു. രാജമൗലിയുടെ ആര്‍ആര്‍ആര്‍, ബാഹുബലി 2, നിതേഷ് തിവാരിയുടെ ദംഗല്‍ എന്നിവയാണ് കെ.ജി.എഫ് ന് മുന്നിലുള്ളത്.