കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്‌തേക്കും

0
82

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യുന്നത് സംബന്ധിച്ചു അന്വേഷണം സംഘം ഇന്ന് തീരുമാനം എടുത്തേക്കും. ഇന്നോ നാളെയോ രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ നടത്താനാണ് ആലോചന. തിങ്കളാഴ്ച നാലര മണിക്കൂര്‍ ആയിരുന്നു അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തത്.അന്ന് ലഭിച്ച മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
ആലുവയിലെ ദിലീപിന്റെ വീട്ടിലായിരുന്നു കാവ്യയെ തിങ്കളാഴ്ച ചോദ്യം ചെയ്തത്. ചോദ്യാവലിയുമായാണ് എസ്പി മോഹന ചന്ദ്രന്‍ , ഡി.വൈ.എസ്പി. ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.
നേരത്തെ കാവ്യയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും അന്വേഷണ സംഘം വീട്ടിലെത്തിയാല്‍ ചോദ്യം ചെയ്യലുമായി സഹകരിക്കാം എന്ന നിലപാടില്‍ കാവ്യ ഉറച്ച് നിന്നതോടെ അത് മുടങ്ങിയിരുന്നു