Wednesday
17 December 2025
26.8 C
Kerala
HomeEntertainmentചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലെ, ഒന്നും മൊഴിഞ്ഞില്ലല്ലോ എന്ന് കമന്റ്; കിടിലൻ മറുപടി നൽകി റിമ

ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലെ, ഒന്നും മൊഴിഞ്ഞില്ലല്ലോ എന്ന് കമന്റ്; കിടിലൻ മറുപടി നൽകി റിമ

സമസ്തയുടെ പൊതുവേദിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഉസ്താദ് അപമാനിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു. ഈ വിഷയത്തില്‍ ഇടപെടുന്നില്ലേയെന്ന് നടി റിമ കല്ലിങ്കലിനോടുള്ള ആരാധകന്റെ ചോദ്യവും അതിന് അവർ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
റിമ പങ്കുവെച്ച ട്രാവൽ ചിത്രത്തിന്റെ കമന്റിലൂടെയാണ് ഇയാളുടെ പ്രതികരണം. ‘ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലെ? ഒന്നും മൊഴിഞ്ഞില്ലല്ലോ’ എന്നായിരുന്നു കമന്റ്. ഉടൻ ഇതിനു മറുപടിയുമായി റിമ എത്തി. ‘ചേട്ടന്‍ എന്നെ പണി ഏല്‍പ്പിച്ച് ബാങ്കില്‍ പേയ്‌മെന്റ് ഇട്ടിരുന്നോ’ എന്നായിരുന്നു താരത്തന്റെ മറുപടി.
കഴിഞ്ഞ ദിവസം ഒരു മദ്‌റസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പെണ്‍കുട്ടിയെ സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചത്. എന്നാൽ വേദിയിൽ പെണ്‍കുട്ടി എത്തി സര്‍ട്ടിഫക്കറ്റ് സ്വീകരിച്ചതോടെ അബ്ദുള്ള മുസ്‌ലിയാര്‍ ദേഷ്യപ്പെടുകയും സംഘാടകരോട് പ്രകോപിതനായി സംസാരിക്കുകയുമായിരുന്നു.

RELATED ARTICLES

Most Popular

Recent Comments