ഒമാനില്‍ 110 കിലോഗ്രാം മയക്കുമരുന്നുമായി രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

0
124

മസ്കറ്റ്: ഒമാനില്‍ 110 കിലോഗ്രാം മയക്കുമരുന്നുമായി രണ്ട് പ്രവാസികള്‍ അറസ്റ്റില്‍. മസ്കറ്റ് ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. മയക്കുമരുന്ന് കടത്ത് ലക്ഷ്യമിട്ട് ഇവ കൈവശം വെച്ച രണ്ട് പ്രവാസികളെ ഡയറക്ടറേറ്റ് ജനറല്‍ ഫോര്‍ കോമ്പാറ്റിങ് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് അധികൃതര്‍ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസ്തവനയില്‍ അറിയിച്ചു. മസ്കറ്റ് ഗവര്‍ണറേറ്റിലെ ബീച്ചിലെ ഒരു ഒളിസങ്കേതത്തിലാണ് ഇവര്‍ ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. ഇവരുടെ കൈവശം 110 കിലോയിലേറെ മയക്കുമരുന്ന് പിടിച്ചെടുത്തതായും പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും റോയല്‍ ഒമാന്‍ പൊലീസ് കൂട്ടിച്ചേര്‍ത്തു.