രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യുറോ യോഗം ഇന്ന് അവസാനിക്കും

0
64

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യുറോ യോഗം ഇന്ന് അവസാനിക്കും. 23 -ാം പാർട്ടി കോൺഗ്രസിന് ശേഷമുള്ള ആദ്യ പിബി യോഗത്തിന്റെ മുഖ്യ അജണ്ട അംഗങ്ങളുടെ പ്രവർത്തി വിഭജനമാണ്. ഇന്ന് ഉച്ചയോടെ പ്രവർത്തി വിഭജനം പൂർത്തിയാകും.ഇതിന് പുറമെ അടുത്ത മാസം ചേരുന്ന കേന്ദ്രകമ്മറ്റി യോഗത്തിൽ അവതരിപ്പിക്കേണ്ട വിഷയങ്ങളും യോഗത്തിൽ തീരുമാനിക്കും.
ഇന്ധന, പാചക വാതക വിലവർധനവ്, ന്യൂനപക്ഷങ്ങൾക്കെതിരായ ബിജെപിയുടെ ബുള്ഡോസർ രാജ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിഷേധം ശക്തമാക്കുന്നതിലും ചർച്ച നടക്കും. അതേസമയം, ബംഗാൾ ഉപതെരഞ്ഞെടുപ്പും വിശകലനം ചെയ്തു. ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വോട്ടിങ് ശതമാനം കൂടിയത് അഭിനന്ദനാർഹമെന്നും അത് പാർട്ടിയുടെ മുന്നോട്ട് പോക്കിന് കൂടുതൽ കരുത്തു പകരുമെന്നുമാണ് വിലയിരുത്തൽ.