അഫ്‍ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ധിഖിക്ക് രണ്ടാം പുലിറ്റ്സർ

0
60

അഫ്‍ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ധിഖിക്ക് രണ്ടാം പുലിറ്റ്സർ.ഇന്ത്യയിലെ കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് സിദ്ദിഖി പകർത്തിയ ചിത്രങ്ങളാണ് രണ്ടാം പുലിറ്റ്സറിന് അദ്ദേഹത്തെ അർഹനാക്കിയത്.

ഇന്ത്യയിലെ കോവിഡ് ദുരിതത്തിന്റെ നേർക്കാഴ്ച പകർത്തിയ ഫോട്ടോഗ്രാഫറാണ് ഡാനിഷ് സിദ്ദിഖി. ഇതിനാണ് ഇത്തവണത്തെ പുലിസ്റ്റർ പുരസ്കാരവും. റോഹിംഗ്യൻ അഭയാർത്ഥികളുടെ ദുരിതം ക്യാമറയിലാക്കിയ ഡാനിഷിന് 2018ൽ പുലിസ്റ്റർ പുരസ്കാരത്തിന് അർഹരായിരുന്നു.
റോയിട്ടേഴ്‌സിനുവേണ്ടി കാണ്ഡഹാറിൽ അഫ്ഗാൻ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് കൊല്ലപ്പെടുന്നത്. യുക്രൈനിൽ ധൈര്യത്തോടെയും പ്രതിബദ്ധതയോടെയും യുദ്ധം റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകർക്ക് പ്രത്യേക പരാമർശമുണ്ട്. ഡാനിഷ്‌ സിദ്ദിഖിക്കും അഡ്‌നാൻ അബിദിക്കും 2018-ലും പുരസ്കാരം ലഭിച്ചിരുന്നു.
റോയിട്ടേഴ്‌സിന്റെ ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ഡാനിഷിന്റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. 2016-ലെ മൊസുള്‍ യുദ്ധം, 2015 ഏപ്രില്‍ മാസത്തിലെ നേപ്പാള്‍ ഭൂകമ്പം തുടങ്ങിയ സംഭവങ്ങളുടെ ഫോട്ടോ ഇമേജുകള്‍ മികവോടെയാണ് ഡാനിഷ് പകര്‍ത്തിയത്. 2019-2020-ലെ റോഹിംഗ്യന്‍ വംശഹത്യയില്‍നിന്നുണ്ടായ അഭയാര്‍ഥി പ്രവാഹത്തെക്കുറിച്ചുള്ള ഡാനിഷിന്റെ ഫോട്ടോകള്‍ ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെട്ടു. സ്വന്തം ജന്മനാട്ടില്‍നിന്ന് അപകടകരമായ തോണിയാത്രയിലൂടെ ബംഗാള്‍ ഉള്‍ക്കടല്‍ കടന്ന് ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള ഷാ പൊറിഡ് ദ്വീപിലെത്തിയ അവശരായ അഭയാര്‍ഥികളുടെ ചിത്രങ്ങള്‍ ആരുടെയും മനസ്സലിയിക്കുന്നതായിരുന്നു. അന്ന് തന്റെ സഹപ്രവര്‍ത്തകനായ അദ്‌നാന്‍ അബീദിയോടൊപ്പം അവാര്‍ഡ് പങ്കിട്ടപ്പോള്‍ ഡാനിഷ് പുലിറ്റ്‌സര്‍ പുരസ്‌കാരം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനായി.
2020-ലെ ഡൽഹി കലാപത്തില്‍ അദ്ദേഹം ക്ലിക്കുചെയ്ത ഒരു ഫോട്ടോ റോയിട്ടേഴ്‌സ് ‘ആ വര്‍ഷത്തെ നിര്‍വചിക്കുന്ന’ ഫോട്ടോഗ്രാഫുകളിലൊന്നായി അവതരിപ്പിച്ചു. സിദ്ദിഖി പകർത്തിയ ഇന്ത്യയിലെ കോവിഡ് മരണങ്ങളും ദുരിതങ്ങളും രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു.