Wednesday
17 December 2025
30.8 C
Kerala
HomeKeralaഒരു മുസ്ലിം പെൺകുട്ടിയെ വേദിയിൽ നിന്നും മാറ്റി നിർത്താനുള്ള അധികാരമൊന്നും ആർക്കുമില്ല: ഐഷ സുൽത്താന

ഒരു മുസ്ലിം പെൺകുട്ടിയെ വേദിയിൽ നിന്നും മാറ്റി നിർത്താനുള്ള അധികാരമൊന്നും ആർക്കുമില്ല: ഐഷ സുൽത്താന

ഇ കെ സമസ്ത വേദിയിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ എല്ലാവര്ക്കും മുൻപിൽ അപമാനിച്ച സംഭവത്തിൽ സമസ്ത നേതാവിനെതിരെ വിമര്‍ശനവുമായി ആക്ടിവിസ്റ്റും സംവിധായികയുമായ ഐഷ സുല്‍ത്താന. തന്റെ ഫേസ്ബുക്കിൽ ഒരു മുസ്ലിം പെൺകുട്ടിയെ വേദിയിൽ നിന്നും മാറ്റി നിർത്താനുള്ള അധികാരമൊന്നും ആർക്കുമില്ല എന്ന് പറഞ്ഞ ഐഷ, അതിനുള്ള കാരണങ്ങളും പറയുന്നുണ്ട്.
മനുഷ്യർക്ക് തെറ്റ് പറ്റാം, അത് സ്വാഭാവികം പക്ഷെ അത് തെറ്റെന്നു മനസ്സിലായാൽ ഉടനെ തിരുത്തേണ്ടതുമാണ്. പണ്ഡിതന് ഒരു തെറ്റ് പറ്റിയെങ്കിൽ അത് തിരുത്തേണ്ടതാണ്. ഇല്ലെങ്കിൽ ഈ സമൂഹത്തിലെ ആളുകൾക്കിടയിൽ അതൊരു തെറ്റിദ്ധാരണയായി എന്നും ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഐഷയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:
ഒരു മുസ്ലിം പെൺകുട്ടിയെ വേദിയിൽ നിന്നും മാറ്റി നിർത്താനുള്ള അധികാരമൊന്നും ആർക്കുമില്ല… കാരണം… ഇതൊരു ജനാധിപത്യ രാജ്യമാണ് . ഇനി ഇപ്പൊ മതമാണ് പ്രശ്നമെങ്കിൽ ഇസ്ലാം മതത്തിൽ സ്ത്രീയുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും പറ്റി പറയുന്നത് എങ്ങനെയെന്നുള്ളത് അറിയില്ലേ…?
1: സ്ത്രീകൾ സമൂഹത്തിന്റെ ഭാഗമാണെന്നാണ് ഇസ്ലാമിൽ പറയുന്നത്…
2: ഇസ്ലാമിൽ സ്ത്രീക്കും പുരുഷനും തുല്ല്യ അവകാശമാണ്….
3: സ്ത്രീകളെ ബഹുമാനിക്കാനും ആധരിക്കാനും ഇസ്ലാം മതത്തിൽ പഠിപ്പിക്കുന്നു…
4: ഒരു സ്ത്രീ കല്യാണം കഴിക്കുവാണേൽ അവളുടെ ഭർത്താവ് ആരാകണമെന്ന് തീരുമാനിക്കാനുള്ള അവകാശം പോലും ആ സ്ത്രീക്ക് മാത്രമാണ്…
ഇത്രയും അവകാശങ്ങൾ സ്ത്രീകൾക്ക് ഇസ്ലാം മതം കൊടുക്കുമ്പോൾ, വേദിയിൽ നിന്നും പെൺകുട്ടികളെ മാറ്റി നിർത്തണം എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് അവിടെ പറഞ്ഞത് ? മനുഷ്യർക്ക് തെറ്റ് പറ്റാം, അത് സ്വാഭാവികം പക്ഷെ അത് തെറ്റെന്നു മനസ്സിലായാൽ ഉടനെ തിരുത്തേണ്ടതുമാണ്… പണ്ഡിതന് ഒരു തെറ്റ് പറ്റിയെങ്കിൽ അത് തിരുത്തേണ്ടതാണ്… ഇല്ലേൽ ഈ സമൂഹത്തിലെ ആളുകൾക്കിടയിൽ അതൊരു തെറ്റിദ്ധാരണയായി എന്നും ഉണ്ടാകും

RELATED ARTICLES

Most Popular

Recent Comments