കുട്ടനാട് മേഖലയിലെ സാധാരണ ജോലിക്കും നെല്ല് ചുമട് രംഗത്തെ ജോലിക്കും കൂലി വര്‍ധിപ്പിക്കുവാന്‍ തീരുമാനമായി

0
142

തിരുവനന്തപുരം: കുട്ടനാട് മേഖലയിലെ സാധാരണ ജോലിക്കും നെല്ല് ചുമട് രംഗത്തെ ജോലിക്കും കൂലി വര്‍ധിപ്പിക്കുവാന്‍ തീരുമാനമായി.

തിരുവനന്തപുരത്തു ലേബര്‍ കമ്മീഷണറേറ്റില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ( ഐ ആര്‍ ) കെ ശ്രീലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വ്യവസായ ബന്ധ സമിതിയോഗത്തില്‍ കൂലി വര്‍ദ്ധനവ് സംബന്ധിച്ച വ്യവസ്ഥയില്‍ തൊഴിലുടമ – തൊഴിലാളി പ്രതിനിധികള്‍ ഒപ്പുവച്ചു.

ഇത് പ്രകാരം പുരുഷ തൊഴിലാളികള്‍ ചെയ്തുവരുന്ന ജോലികള്‍ക്കു നിലവിലുള്ള കൂലി പ്രതിദിനം 1050 രൂപയായും സ്ത്രീ തൊഴിലാളികള്‍ ചെയ്തുവരുന്ന ജോലികള്‍ക്കുള്ള നിലവിലെ കൂലി 600 രൂപയായും വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചു. മറ്റു വര്‍ധനകള്‍ – വിത, വളമിടീല്‍ ജോലികള്‍ ഒരു ഏക്കറിന് 900 രൂപ, നടീലിനു മുന്‍പുള്ള മരുന്ന് തളി 750 രൂപ, നടീലിനു ശേഷമുള്ള മരുന്ന് തളി 800 രൂപ, പാടത്തുനിന്നും നെല്ല് ചാക്കില്‍ നിറയ്ക്കുന്നതിനു ക്വിന്റലിന് 40 രൂപ നെല്ല് ചാക്കില്‍ നിറച്ചു തൂക്കി വള്ളത്തില്‍ കയറ്റുന്നതിനു 115 രൂപ, കടവുകളില്‍ നിന്നും നെല്ല് ലോറിയില്‍ കയറ്റുന്നതിനു ക്വിന്റലിന് 40 രൂപ വള്ളത്തില്‍ നിന്ന് ചുമന്നു ലോറിയില്‍ അട്ടി വയ്ക്കുന്നതിന് 45 രൂപയായും വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചു.