തൃശൂർ പൂരനഗരിയിൽ ആനയിടഞ്ഞു

0
140

തൃശൂർ: തൃശൂർ പൂരനഗരിയിൽ ആനയിടഞ്ഞു(Elephant). എഴുന്നള്ളത്തിനായി കൊണ്ടുവന്ന മച്ചാട് ധർമ്മൻ എന്ന ആനയാണ് ശ്രീമൂല സ്ഥാനത്തിന് സമീപത്ത് വെച്ച്  ഇടഞ്ഞത്. വളരെ പെട്ടന്ന് തന്നെ ആനയെ തളക്കാനായത് ആശങ്കകളൊഴിവാക്കി. ഇടഞ്ഞ ആനയുടെ പുറകെ മൊബൈൽ ക്യാമറകളുമായി ജനങ്ങളും ഓടിയതോടെ ആന കൂടുതൽ മുന്നോട്ട് പോയി. പൊലീസും സംഘാടകരും സ്ഥലത്തെത്തി ജനങ്ങളെ നിയന്ത്രിച്ചു. ഉടൻ തന്നെ  കൂടുതൽ പാപ്പാൻമാരെത്തി ആനയെ തളച്ചു.