കൊച്ചി മെട്രോ തൂണുകൾക്കിടയിലെ പൂന്തോട്ടത്തിൽ കഞ്ചാവ് ചെടി

0
141

കൊച്ചി: കൊച്ചി മെട്രോ (kochi Metro) തൂണുകൾക്കിടയിലെ പൂന്തോട്ടത്തിൽ കഞ്ചാവ് ചെടി. കഞ്ചാവ് ചെടി കണ്ടെത്തിയ ആൾ അറിയിച്ചതിനെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥരെത്തി ചെടി പിഴുത് നീക്കി.  പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപം മെട്രോ പില്ലർ 516നും 517നും ഇടയിലുളള ഭാഗത്താണ് ക‌‌ഞ്ചാവ്  ചെടി കണ്ടത്. ആരെങ്കിലും ബോധപൂർവം വളർത്തിയതാണോ അതോ താനെ മുളച്ചതാണോ എന്ന കാര്യത്തിൽ  വ്യക്തതയില്ല.