ലിഫ്റ്റില്‍ തല കുടുങ്ങി; തിരുവനന്തപുരത്ത് 59കാരന് ദാരുണാന്ത്യം

0
50

തിരുവനന്തപുരം: തിരുവനന്തപുരം അമ്പലമുക്കില്‍ ലിഫ്റ്റില്‍ തല കുടുങ്ങി 59കാരന് ദാരുണാന്ത്യം. അമ്പലമുക്ക് സാനിറ്ററി കടയിലെ ജീവനക്കാരന്‍ സതീഷ് കുമാര്‍ ആണ് മരിച്ചത്.

സതീഷിനെ ഉടന്‍ തന്നെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കടയിലെ സാധനങ്ങള്‍ കൊണ്ടുപോകാനുപയോഗിക്കുന്ന ലിഫ്റ്റിലാണ് സതീഷ് കുമാര്‍ അപകടത്തില്‍പ്പെട്ടത്.