ജോലിക്കിടെ തല ലിഫ്റ്റിനിടയില്‍ കുടുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം

0
94

തിരുവനന്തപുരം: ജോലിക്കിടെ തല ലിഫ്റ്റിനിടയില്‍ കുടുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം. അമ്ബലമുക്കിലെ എസ്‌കെപി സാനിറ്ററി സ്‌റ്റോറിലെ ജീവനക്കാരനായ സതീഷ് കുമാറാണ് സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ലിഫ്റ്റില്‍ തല കുടുങ്ങി മരിച്ചത്.

ഫയര്‍ഫോഴ്‌സ് എത്തി സതീഷിനെ ലിഫ്റ്റില്‍ നിന്നും പുറത്തെടുത്തു. ഗുരുതരമായി പരിക്കേറ്റ സതീഷിനെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തും മുന്‍പു മരണം സംഭവിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നേമം സ്വദേശിയായ സതീഷ് കുമാര്‍ വര്‍ഷങ്ങളായി ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.