സിഐഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്: യുവാവ് അറസ്റ്റിൽ

0
55

ഷാർജ: സിഐഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. ഷാർജയിലാണ് സംഭവം. ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ വെച്ചാണ് യുവാവ് അറസ്റ്റിലായത്. അജ്ഞാതനായ ഒരാൾ സിഐഡി ഉദ്യോഗസ്ഥനെന്ന വ്യാജേന ആളുകളിൽ നിന്ന് പണവും മറ്റ് സാധനങ്ങളും മോഷ്ടിക്കുന്നുവെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായതെന്ന് അധികൃതർ അറിയിച്ചു.

തട്ടിപ്പ് നടത്തുന്ന വ്യാജ സിഐഡിയെ കണ്ടെത്താനായി സിഐഡി ഓഫീസർമാരുടെ പ്രത്യേക സംഘത്തിന് പോലീസ് രൂപം നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

വഴിലൂടെ പോകുന്നവരെ തടഞ്ഞു നിർത്തി താൻ സിഐഡി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തുകയും അവരിൽ നിന്ന് പണവും മറ്റ് സാധനങ്ങളും തട്ടിയെടുക്കുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് വ്യക്തമാക്കി.