അമേരിക്കയിൽ ഭീകരരൂപം: അന്തരീക്ഷത്തിൽ രൂപപ്പെട്ടത് അസാധാരണ പ്രകാശ വലയം, അമ്പരന്ന് ജനങ്ങൾ, പിന്നിലെ കാരണം ഇതാണ്

0
69

വാഷിംഗ്ടൺ: അമേരിക്കയിൽ ആകാശത്ത് കത്തി ജ്വലിച്ച് വമ്പൻ തീ ഗോളം പ്രത്യക്ഷപ്പെട്ടതിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ആകാശത്ത് കണ്ട വിചിത്ര പ്രതിഭാസത്തിന്റെ ചിത്രം ചർച്ചയാവുകയാണ്. തിളക്കമുള്ള ഒരു അപൂർവ്വ ഭീകരരൂപം ആകാശത്തൂടെ പാഞ്ഞ് പോകുന്നതാണ് ചിത്രത്തിലുള്ളത്. ഭീകരരൂപത്തെ പൊതിഞ്ഞ് പ്രകാശ വലയവും ഉണ്ടായിരുന്നു.

ഒരു ഭീമൻ ജെല്ലിഫിഷ് ആകാശത്ത് കൂടി പോകുന്ന പ്രതീതിയാണ് ഈ ദൃശ്യം സൃഷ്ടിച്ചതെന്ന് അതിനെ നേരിൽക്കണ്ട ആളുകൾ പറഞ്ഞു. ഇതൊരു സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റ് ആണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെസ് സെന്ററിൽ നടന്ന വിക്ഷേപണത്തിൽ ആകാശത്തേയ്‌ക്ക് ഉയർന്ന റോക്കറ്റാണ് ഇത്തരത്തിൽ രൂപമുണ്ടാകാൻ കാരണം.

സ്‌പേസ് എക്‌സിന്റെ പല റോക്കറ്റുകലും പല മേഖലകളിലും ഇത്തരത്തിൽ കണ്ടെത്തി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ഉപഗ്രഹത്തിന്റെ കടൽത്തീര ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പുലർച്ചെ 5.40നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആളുകളിൽ പരിഭ്രാന്തിയും വർദ്ധിച്ചിരുന്നു.