ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജ്പക്‌സെ രാജിവെച്ചു

0
82

കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജ്പക്‌സെ രാജിവെച്ചു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ വന്‍ ജനരോഷമുയരുന്ന സാഹചര്യത്തിലാണ് രാജി. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഭരണ പ്രതിസന്ധിയും രാജ്യം നേരിടുന്നുണ്ട്. രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി ചന്ന ജയസുമനയും പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെയ്ക്ക് രാജിക്കത്ത് കൈമാറി.
രാജ്യവ്യാപകമായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിങ്കളാഴ്ച പ്രസിഡന്റിന്റെ ഓഫീസിലേക്ക് ജനം ഇരച്ചുകയറി. പ്രക്ഷോഭകരെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമത്തിനിടെ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് സര്‍ക്കാര്‍ രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിക്കുകയും തലസ്ഥാനത്ത് സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. വെള്ളിയാഴ്ച പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.