ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു

0
68

കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന്, ഇതിനെതിരായി ജനകീയ പ്രക്ഷോഭം ശക്തിപ്പെട്ടിരുന്നു.

ഇതോടെയാണ് രാജപക്സെ രാജിവച്ചത്. ശ്രീലങ്കയിൽ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിക്കുകയും സേനയെ നിയോഗിക്കുകയും ചെയ്തിരുന്നു.

അക്രമസംഭവങ്ങളിൽ മുപ്പതിലധികം പേർക്ക് പരുക്കേറ്റിരുന്നു. ശ്രീലങ്കയിൽ നടക്കുന്ന അതിക്രമങ്ങളെ, പ്രസിഡന്റ് അപലിച്ചതിന് പിന്നാലെയാണ് രാജി.