കൊച്ചി മെട്രോയുടെ സുരക്ഷ പൊലീസ് പിൻവലിച്ചു

0
99

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ (kochi metro)സുരക്ഷ പൊലീസ് (police)പിൻവലിച്ചു. സുരക്ഷയ്ക്കായി നിയോ​ഗിച്ചിരുന്ന 80 പൊലീസുകാരെയാണ് തിരികെ വിളിച്ചത്. പണം ഇല്ലെങ്കിൽ സുരക്ഷയുമില്ലെന്ന നിലപാടിലാണ് പൊലീസ്.
നാല് വർഷമായി മെട്രോ ഒരു രൂപ പോലും സരുക്ഷ ചുമതലയ്ക്കായി നൽകിയിട്ടില്ല. 35 കോടി രൂപയാാണ് നിലവിലെ കുടിശിക. അതേസമയം മെട്രോക്ക് തരാാൻ പണമില്ലെന്ന് മെട്രോ റെയിൽ എംഡി ലോക് നാഥ് ബഹ്റ പറയുന്നു. ലാഭത്തിലാകുമ്പോൾ പണം നൽകാമെന്ന് ബെഹ്റയുടെ മറുപടി. പണം വാങ്ങിയുള്ള സുരക്ഷ കരാർ ഉണ്ടാക്കിയത് ബെഹ്റ പൊലീസ് മേധാവിയായിരുന്നപ്പോൾ ആണ്.

നഷ്ടത്തിലോടുന്ന കൊച്ചി മെട്രോക്ക് വലിയ ആശ്വാസമാണ് ടിക്കറ്റ് ഇതര വരുമാന വഴികൾ. ഇതിലേറ്റവും സാധ്യത നഗരത്തിന്‍റെ ഒത്തനടുക്കുള്ള മെട്രോ സ്റ്റേഷനുകളുടെ ബിസിനസ്സ് സാധ്യതകൾ ഉപയോഗപ്പെടുത്തുക എന്നതാണ്. ഷോപ്പിംഗ് മാളുകൾക്ക് സമാനമായ ഈ കെട്ടിടങ്ങളെ വ്യാപാരസ്ഥാപനങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കൊച്ചി മെട്രോ കന്പനി. 22 സ്റ്റേഷനുകളിലായി 306 വ്യാപാര സ്ഥാപനങ്ങൾക്കുള്ള സ്ഥലമുണ്ട്. നവംബർ മാസത്തിൽ തുടങ്ങിയ ലേലം നടപടികൾ മൂന്നാം ഘട്ടത്തിലെത്തി. ചായക്കട മുതൽ ബ്യൂട്ടി പാർലർ വരെ ഇവിടെ നിലവിലുണ്ട്. ഇനിയുള്ളത് പതിനേഴ് മെട്രോ സ്റ്റേഷനുകളിലായി നൂറ്റിപ്പത്ത് ഇടങ്ങൾ. ചെറിയ കടകളുടെ മാതൃകയിൽ കിയോസ്ക് അളവിലാണ് ഇത് ലഭ്യമാക്കുന്നത്. ഇതിൽ മുപ്പത് ഇടങ്ങൾ ഓഫീസുകൾ തുടങ്ങാൻ വിധം വിസ്തൃതമാണ്.സംസ്ഥാനത്തിന്‍റെ പല ഭാഗത്ത് നിന്നും ഇവിടേക്ക് ഇനിയും വ്യാപാര സ്ഥാപനങ്ങളെത്തുമെന്നാണ്  മെട്രോ കന്പനിയുടെ പ്രതീക്ഷ. ഏത് ബ്രാൻഡിനും ചെറുകിട സ്ഥാപനങ്ങൾക്കും കൊച്ചി നഗരത്തിൽ ഒരു സാന്നിദ്ധ്യം എന്നത് ചെറിയ കാര്യമല്ല.