വാഗമണ്ണില്‍ നടന്ന ഓഫ് റോഡ് റൈഡില്‍ പങ്കെുത്ത നടന്‍ ജോജു ജോര്‍ജ്ജിനെതിരെ പരാതിയുമായി കെ.എസ്.യു

0
121

തൊടുപുഴ: വാഗമണ്ണില്‍ നടന്ന ഓഫ് റോഡ് റൈഡില്‍ പങ്കെുത്ത നടന്‍ ജോജു ജോര്‍ജ്ജിനെതിരെ പരാതിയുമായി കെ.എസ്.യു.

നിയമവിരുദ്ധമായാണ് മത്സരങ്ങള്‍ നന്നതെന്നും, റൈഡ് സംഘടിപ്പിച്ച സംഘാടകര്‍ക്കും, നടനുമെതിരെ കേസ് എടുക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.ഇതിനായി കളക്ടര്‍, ജില്ല പോലീസ് മേധാവി, ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്ക് കെഎസ് യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് പരാതി നല്‍കി.

യാതൊരുവിധ സുരക്ഷമാനദണ്ഡങ്ങളും പാലിക്കാതെയാണ് നടനും സംഘവും ഓഫ് റോഡ് റൈഡ് നടത്തിയത്. വളരെ അപകടം പിടിച്ച രീതിയില്‍ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും വൈറല്‍ ആയിരുന്നു.ഭരണകൂടത്തിന്റെയും, പോലീസിന്റെയും, മോട്ടോര്‍വാഹനപരിശോധന വിഭാഗത്തിന്റെയും അറിവോടെയാണൊ ഈ മത്സരങ്ങള്‍ നടന്നതെന്ന് സംശയവും കെ.എസ്.യു ആരോപിക്കുന്നു.

വാഗമണ്ണിലെ എംഎംജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലാണ് കഴിഞ്ഞ ദിവസം ഓഫ് റോഡ് റൈഡിങ്ങ് നന്നത്.ഈ ഭൂമി കൃഷിക്കുവേണ്ടി മാത്രമെ ഉപയോഗിക്കാവു എന്ന് നിബന്ധന ഉണ്ടായിരുന്നു.ഈ നിബന്ധന കാറ്റില്‍ പറത്തിയാണ് നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചതെന്ന് കെ.എസ്.യു ആരോപിച്ചു.