രാജ്യത്തെ ഏറ്റവും മികച്ച പൊലീസ്(police) സേന കേരളത്തിന്റേതാണെന്ന് ജോൺ ബ്രിട്ടാസ് എം പി

0
72

രാജ്യത്തെ ഏറ്റവും മികച്ച പൊലീസ്(police) സേന കേരളത്തിന്റേതാണെന്ന്(kerala) ജോൺ ബ്രിട്ടാസ് എം പി(John Brittas MP).ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഒട്ടുമിക്ക കലാപങ്ങളിലെയും കുറ്റവാളികൾ പൊലീസുകാരാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.കേരള പൊലീസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ്
കേരളത്തിൽ ഏറ്റവുമധികം സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയരാകുന്നവരാണ് പൊലീസുകാരും രാഷ്ട്രീയക്കാരുമെന്ന് ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.24 മണിക്കൂറും സമൂഹത്തിന്റെ ക്യാമറക്കണ്ണുകൾക്ക് നടുവിലാണ് പൊലീസുകാർ പ്രവർത്തിക്കുന്നത്.ജാതിക്കും മതത്തിനും വേർത്തിരിവുകൾക്കും അതീതമായാണ് കേരള പൊലീസ് പ്രവർത്തിക്കുന്നത്.പോരായ്മകൾ ഉണ്ടെങ്കിലും രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേന കേരളത്തിലേതാണെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു
ഗുജറാത്തും ഉത്തർപ്രദേശും അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി മറിച്ചാണ്.അവിടെ പൊലീസ് ഒരു പക്ഷത്തോട് ചേർന്നു നിൽക്കുന്നവരാണ്.കലാപങ്ങളിലെ കുറ്റവാളികൾ പോലീസുകാരാണെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി
കേരള പൊലീസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായ സാംസ്കാരിക സമ്മേളനത്തിൽ സിനിമാതാരം സന്തോഷ് കീഴാറ്റൂർ വിശിഷ്ടാതിഥിയായിരുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പോലീസ് അസോസിയേഷൻ,പോലീസ് ഓഫീസേർസ് അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്തു.