ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന തുടരുന്നു; കോട്ടയം ജില്ലയിലെ പാലായിൽ  ഭക്ഷ്യ സുരക്ഷ വകുപ്പ് 10 സ്ഥലങ്ങളിൽ പരിശോധന നടത്തി. രണ്ടു സ്ഥാപനങ്ങൾക്ക് പിഴ അടക്കാൻ നോട്ടീസ് നൽകി

0
81

കൊല്ലം: ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയെ തുടർന്ന് കൊട്ടാരക്കരയിൽ മൂന്ന് ഹോട്ടലുകളും ഏഴ്  ബേക്കറികളും പൂട്ടിച്ചു. ചന്തയില്‍ നിന്ന് പുഴുവരിച്ച ഉണക്കമീന്‍ പിടിച്ചെടുത്തു. വൃത്തിഹീനമായ  സാഹചര്യത്തിലും രേഖകളില്ലാതെയും പ്രവര്‍ത്തിച്ച ഹോട്ടലുകളും ബേക്കറികളുമാണ് പൂട്ടിച്ചത്. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിൽ പ്രവര്‍ത്തിച്ചിരുന്ന ബേക്കറികള്‍ക്കും ഹോട്ടലുകള്‍ക്കും ലൈസന്‍സ് ഉണ്ടായിരുന്നില്ല.
കോട്ടയം ജില്ലയിലെ പാലായിൽ  ഭക്ഷ്യ സുരക്ഷ വകുപ്പ് 10 സ്ഥലങ്ങളിൽ പരിശോധന നടത്തി. രണ്ടു സ്ഥാപനങ്ങൾക്ക് പിഴ അടക്കാൻ നോട്ടീസ് നൽകി. ജില്ലയിൽ പരിശോധന തുടരുകയാണ്.
മംഗലാപുരം അതിർത്തിയിലും പരിശോധന
കാസർകോട് ഭക്ഷണത്തിൽ ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ മഞ്ചേശ്വരം അതിർത്തിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി. കാസർകോട് മഞ്ചേശ്വരത്തിന് അടുത്ത് കർണാടക അതിർത്തി പ്രദേശമായ തലപ്പാടിയിലാണ് പരിശോധന നടക്കുന്നത്. കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരുന്ന മത്സ്യം അടക്കമാണ് പരിശോധിക്കുന്നത്. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായാണ് പരിശോധന. പരിശോധനയ്ക്കായി മൊബൈൽ പരിശോധനാ ലബോറട്ടറിയും എത്തിച്ചിട്ടുണ്ട്.