കടലിനടിയിലെ മായിക ലോകം; ‘അവതാർ 2’ ടീസർ ലീക്കായി

0
95

ലോകസിനിമാ ചരിത്രത്തില്‍ അത്ഭുതം സൃഷ്ട്ടിച്ച ജെയിംസ് കാമറൂണ്‍(James Camaroon) ചിത്രം അവതാറിന്റെ രണ്ടാം ഭാഗത്തിനായുള്ള(Avatar 2) കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. അടുത്തിടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ അണിയറ പബ്രവർത്തകർ പുറത്തുവിട്ടത്. ഈ അവസരത്തിൽ ‘അവതാർ 2’ ടീസർ ലീക്കായെന്ന വിവരമാണ് പുറത്തുവരുന്നത്. എച്ച് ഡി ക്വാളിറ്റിയുള്ള ടീസറാണ് ഇന്റർനെറ്റിലൂടെ പുറത്തുവന്നിരിക്കുന്നത്. എന്നാൽ നിര്‍മാണ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ടീസര്‍ റിലീസ് ചെയ്തിട്ടില്ല.
അവതാറിന്റെ ആദ്യഭാഗം കാടുകളെക്കുറിച്ചും വനനശീകരണത്തിനെതിരെയും ആയിരുന്നെങ്കിൽ പുതിയ ചിത്രം കടലിനുള്ളിലെ മായിക ലോകമാണ് പ്രേക്ഷകർക്ക് മുന്നിൽ കാമറൂൺ എത്തിക്കുന്നത്.  ഈ വർഷം ഡിസംബർ 16ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.
‘അവതാർ- ദ വേ ഓഫ് വാട്ടർ’ എന്നാണ് രണ്ടാം ഭാ​ഗത്തിന്റെ പേര്. ചിത്രത്തിന്റെ നിർമാതാക്കളായ ട്വന്റീത് സെഞ്ച്വറി ഫോക്സാണ് ഇക്കാര്യം അറിയിച്ചത്. ലാസ് വേ​ഗാസിലെ സീസർ പാലസിൽ നടന്ന സിനിമാകോൺ ചടങ്ങിലാണ് റിലീസ് പ്രഖ്യാപനം നടന്നത്. ചിത്രത്തിന്റെ ട്രെയിലർ ഡോക്ടർ സ്ട്രെയിഞ്ച് ഇൻ ദ മൾട്ടിവേഴ്സ് ഓഫ് മാഡ്നെസ് എന്ന ചിത്രത്തിനൊപ്പം മേയ് ആറിന് തിയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നാണ് വിവരം.