പൊ​ലീ​സ് ച​മ​ഞ്ഞ് യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം : മൂന്നുപേർ അറസ്റ്റിൽ

0
64

കൂ​റ്റ​നാ​ട്: പൊ​ലീ​സ് ച​മ​ഞ്ഞ് യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നുപേ​ർ അറസ്റ്റിൽ. വ​ല്ല​പ്പു​ഴ സ്വ​ദേ​ശി അ​ബ്ദു​ൽ വ​ഹാ​ബ്, മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി സ​ജു കെ. ​സ​മ​ദ്, തൃ​ശൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫാ​സി​ല്‍ എന്നിവരാണ് അറസ്റ്റിലായത്. തൃ​ത്താ​ല പൊ​ലീ​സാണ് ഇവരെ അ​റ​സ്റ്റ് ചെ​യ്തത്.

കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി​നി​യാ​യ 20കാ​രി ആ​ണ്‍സു​ഹൃ​ത്തി​നൊ​പ്പം പ​ട്ടാ​മ്പി​യി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ല്‍ താ​മ​സി​ച്ച് വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. തൊ​ട്ട​ടു​ത്ത മു​റി​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന അ​ഞ്ചം​ഗ സം​ഘ​മാ​ണ് പൊ​ലീ​സ് ആ​ണെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യെ​യും യു​വാ​വി​നെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഈ ​സം​ഘം പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​നും ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നും ശ്ര​മി​ച്ചു.

തുടർന്ന്, പൊ​ലീ​സ് ച​മ​ഞ്ഞ് പ​ണം ത​ട്ട​ല്‍, പീ​ഡ​ന​ശ്ര​മം, ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം അ​ഞ്ച് പേ​ര്‍ക്കെ​തി​രെ തൃ​ത്താ​ല പൊ​ലീ​സ് കേ​സെ​ടു​ത്തു. ഷൊ​ര്‍ണൂ​ര്‍ ഡി​വൈ.​എ​സ്.​പി​ക്കാ​ണ്​ അ​ന്വേ​ഷ​ണ ചു​മ​ത​ല. മ​റ്റു ര​ണ്ട് പ്ര​തി​ക​ള്‍ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് ഷൊ​ര്‍ണൂ​ര്‍ ഡി​വൈ.​എ​സ്.​പി വി. ​സു​രേ​ഷ് പ​റ​ഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.