തിരുവനന്തപുരത്ത് മത്സ്യത്തിൽ പുഴു; കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യവിഷബാധ

0
64

തിരുവനന്തപുരം : കല്ലറയിൽ മത്സ്യമാർക്കറ്റിൽ നിന്നും വാങ്ങിയ മീനിൽ നിന്നും പുഴുവിനെ കണ്ടെത്തി. പഴയചന്ത മാർക്കറ്റിലെ കടയിൽ നിന്നും വാങ്ങിയ മീനിലാണ് പുഴുവിനെ കണ്ടത്. കഴിഞ്ഞ ദിവസം ഇവിടെ നിന്നും വാങ്ങിയ മീൻ കഴിച്ച ഒരു കുടുംബത്തിലെ നാല് പേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു.

വൈകീട്ടോടെയായിരുന്നു സംഭവം. പാകം ചെയ്യാനായി മീൻ എടുത്തതോടെയാണ് പുഴുവിനെ കണ്ടത്. തുടർന്ന് മീൻ തിരികെ ഏൽപ്പിച്ച് പണം വാങ്ങി മടങ്ങുകയായിരുന്നു. എന്നാൽ സംഭവം അറിഞ്ഞ നാട്ടുകാർ കളക്ടറേറ്റിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് വില്ലേജ് ഓഫീസറും വെഞ്ഞാറമ്മൂട് പോലീസും സ്ഥലത്ത് എത്തി പരിശോധന നടത്തി.

ഇവിടെ നിന്നും ശേഖരിച്ച സാമ്പിൾ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. ഫലം വരുന്ന മുറയ്‌ക്ക് മേൽനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.