സ്ത്രീയുടെ പത്ത് പവന്റെ മാല പൊട്ടിച്ച് രക്ഷപെടുന്നതിനിടെ ബൈക്ക് അപകടത്തിൽപ്പെട്ടു: ഒരു മരണം

0
134

തിരുവനന്തപുരം: മാല മോഷണത്തിനിടെ അപകടം. മാല മോഷ്ടിച്ച് രക്ഷപെടുന്നതിനിടെ ബൈക്ക് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. നരുവാമൂടുണ്ടായ അപകടത്തിൽ മോഷ്ടാക്കളിൽ ഒരാളായ സജ്ജാദാണ് മരിച്ചത്.

തമിഴ്‌നാട് തക്കലയിൽ നിന്ന് മാലപൊട്ടിച്ച് കടന്നവരാണ് നരുവാമൂട് അപകടത്തിൽപ്പെട്ടത്. സ്ത്രീയുടെ പത്ത് പവന്റെ മാലയാണ് ഇവർ പൊട്ടിച്ചെടുത്തത്.

മരിച്ച സജ്ജാദിനൊപ്പമുള്ള അമൽ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.