ശ്രീശാന്ത് പിന്നണി ഗായകനാകുന്നു

0
68

എന്‍ എന്‍ ജി ഫിലിംസിനു വേണ്ടി നിരുപ് ഗുപ്ത നിര്‍മ്മിച്ച്‌ പാലൂരാന്‍ സംവിധാനം ചെയ്യുന്ന ” ഐറ്റം നമ്ബര്‍ വണ്‍ ” എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ക്രിക്കറ്റര്‍ ശ്രീശാന്ത് പിന്നണി ഗായകനാകുന്നത്.

ചിത്രത്തിലൊരു കേന്ദ്ര കഥാപാത്രത്തെയും ശ്രീശാന്ത് അവതരിപ്പിക്കുന്നുണ്ട്. “ആളുകള്‍ ഇഷ്ടപ്പെടുന്ന, വൈറലാകാന്‍ സാധ്യതയുള്ള പാട്ടാണ്. ഡാന്‍സ് ഓറിയന്റഡ് എന്റര്‍ടെയ്നറെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രത്തില്‍ കോമഡി ഫ്ലേവറുള്ള കഥാപാത്രമാണ് തന്റേതെ”ന്നും കൊച്ചിയില്‍ നടന്ന റിക്കോര്‍ഡിംഗ് വേളയില്‍ തികഞ്ഞ ആഹ്ളാദത്തോടെ ശ്രീശാന്ത് അഭിപ്രായപ്പെട്ടു.

സജീവ് മംഗലത്താണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു ഐറ്റം പാട്ടിനുവേണ്ടി , ലോകത്താകമാനം ലക്ഷകണക്കിന് ആരാധകരുള്ള സണ്ണി ലിയോണിന്റെ നൃത്തച്ചുവടുകള്‍ ചിത്രത്തിന്റെ എടുത്തു പറയാവുന്ന സവിശേഷതകളിലൊന്നാണ്.

ബോളിവുഡിലെയും സൗത്തിന്ത്യയിലെയും പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ഐറ്റം നമ്ബര്‍ വണ്ണിന്റെ ചിത്രീകരണം ഇന്ത്യയിലും വിദേശത്തുമായി ഉടന്‍ ആരംഭിക്കും. ചിത്രത്തിന്റെ പി ആര്‍ ഓ അജയ് തുണ്ടത്തില്‍