ഇന്‍ഡോറിലെ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ച്‌ ഏഴ് പേര്‍ മരിച്ച സംഭവത്തിന് പിന്നില്‍ യുവാവിന്റെ പ്രണയനൈരാശ്യം

0
83

വിജയ് നഗര്‍ മേഖലയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ 27കാരനായ ശുഭം ദീക്ഷിത് എന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു. തന്റെ പ്രണയം നിരസിച്ച യുവതിയുടെ കാര്‍ ദീക്ഷിത് കത്തിക്കുകയായിരുന്നു. ഇവിടെ നിന്നാണ് തീ കെട്ടിടത്തിലേക്ക് പടര്‍ന്നത്.

ശനിയാഴ്ച പുലര്‍ച്ചെയാണ് പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച്‌ വാഹനത്തിന് ദീക്ഷിത് തീയിട്ടത്. ഇതിന് ശേഷം രക്ഷപ്പെട്ട ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. താഴത്തെ നിലയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.