വിവാഹം നടന്ന വീട്ടിൽ നിന്നും 16 പവൻ സ്വർണ്ണം കവർന്നു

0
66

കോഴിക്കോട്: വിവാഹം നടന്ന വീട്ടിൽ നിന്നും 16 പവൻ സ്വർണ്ണം മോഷണം പോയി. കുറ്റ്യാടി വേളത്താണ് സംഭവം. കഴിഞ്ഞ ദിവസം വിവാഹം നടന്ന ഒളോടിത്താഴയിലെ നടുക്കണ്ടിയില്‍ പവിത്രന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 16 പവന്‍ സ്വർണ്ണമാണ് കവർന്നത്.

കുറ്റ്യാടി പോലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവരെത്തി പരിശോധന നടത്തി. ഒളോടിത്താഴ മേഖലയില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള മോഷണം പതിവായതായി നാട്ടുകാര്‍ പറയുന്നു.

പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.സി. ബാബുവിന്റെ വീട്ടില്‍നിന്നും ചാക്കില്‍ സൂക്ഷിച്ച അടയ്ക്കയും റബ്ബര്‍ഷീറ്റും ഈ അ‌ടുത്ത് മോഷണം പോയിരുന്നു. അതിനു മുമ്പ് എന്‍.സി.പി നേതാവ് കെ.സി നാണുവിന്റെ വീട്ടില്‍ നിന്നു സ്വർണ്ണാഭരണങ്ങള്‍ കവര്‍ന്നിരുന്നു. വിവാഹം, ഗൃഹപ്രവേശം നടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ കവര്‍ച്ച നടക്കുന്നത്.