ടിക്കറ്റ് ചാർജിൽ ഒരു രൂപ കുറഞ്ഞു; ബസ് ജീവനക്കാർ യാത്രക്കാരനെ മർദ്ദിച്ചു |

0
99

ടിക്കറ്റ് ചാർജിൽ ഒരു രൂപ കുറഞ്ഞതിന് ബസ് ജീവനക്കാരുടെ മർദനമേറ്റ യുവാവ് പോലീസ് സ്റ്റേഷനിൽ ഹാജരായി. കല്ലമ്പലം സ്വദേശി ഷിറാസിനെയാണ് കഴിഞ്ഞദിവസം ഒരു രൂപ കുറഞ്ഞതിന്റെ പേരിൽ ബസിൽവച്ച് ജീവനക്കാർ മർദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടർന്നാണ് പോലീസിന്റെ നിർദ്ദേശപ്രകാരം ഷിറാസ് തിരുവനന്തപുരം പേരൂർക്കട പോലീസിൽ പരാതി നൽകിയത്.